തിരുവനന്തപുരം: ശനിയാഴ്ചകള്‍ സ്‌കൂളുകളില്‍ പ്രവൃത്തിദിനമാക്കി മാറ്റിയ ഉത്തരവ് താത്കാലികമായി നിര്‍ത്തിവച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹൈക്കോടതി ഉത്തരവ് പാലിച്ച് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശനിയാഴ്ചകളില്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഇതേക്കുറിച്ച് അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം അന്വേഷിച്ച്, ക്യു.ഐ.പി യോഗത്തിലും ചര്‍ച്ചകള്‍ നടത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
കേരളത്തിലെ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ഈ മാസം ഒന്നിന് റദ്ദാക്കിയിരുന്നു. 25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിവസങ്ങള്‍ പൂർണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ പുതുക്കിയ കലണ്ടര്‍ പ്രകാരം 16 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായി ഉള്‍പ്പെടുത്തിയതായിരുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഈ നടപടി അധ്യാപക സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.
The order making Saturday a working day for schools has been temporarily cancelled.